മാഡ്രിഡ്: അര്‍ജന്റീനന്‍ ക്യാപ്റ്റനും ബാഴ്സയുടെ സൂപ്പര്‍താരവുമായ ലയണല്‍ മെസ്സിയേക്കാള്‍ നല്ല കളിക്കാരന് താനാണെന്ന് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷ് സ്പോഴ്സ് മാഗസിന് ‘മാര്‍ക’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
കഴിഞ്ഞ എട്ട് കൊല്ലമായിട്ടുള്ള തന്റെ കളികള്‍ നോക്കിയാല്‍ ഞാനാണ് മുകളിലെന്ന് നിങ്ങള്‍ക്ക് മനസിലാകും. ഈ നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരു കളിക്കാരന്റെ പേര് നിങ്ങള്‍ക്ക് പറയാനാകുമോ ക്രിസ്റ്റ്യാനോ ചോദിച്ചു.
കഠിനവും ചിട്ടയുമായ പരിശീലനമാണ് മികച്ച കളിക്കാരനാകാന്‍ ആവശ്യമെന്നുപറഞ്ഞ ക്രിസ്റ്റിയാനോ ചിലപ്പോള്‍ വേദനകളും അനുഭവിക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു. കളി മെച്ചപ്പെടുത്താന്‍ വേണ്ടതെല്ലാം എല്ലാക്കാലത്തും ഞാന്‍ ചെയ്തിട്ടുണ്ട്, ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: