ചങ്ങനാശ്ശേരി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഎസ്പിഎന്‍ കമ്പനിക്ക് പാട്ടത്തിന് സ്ഥലം നല്‍കിയതിന് അഞ്ചു കോടി രൂപ കോഴ വാങ്ങിയ എളമരം കരീമിനെ കുറ്റവിമുക്തമാക്കിയ യൂഡിഎഫ് നടപടിയെക്കുറിച്ച് എ.കെ. ആന്റണിക്ക് മൗനം.
അഴിമതിയേക്കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മിണ്ടാനില്ലെന്നാണ് ആന്റണിയുടെ നിലപാട്. കേരളത്തിലെ അഴിമതികളെക്കുറിച്ച് പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി മടങ്ങാനാണ് ആന്റണിയുടെ ശ്രമം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നാണ് ആന്റണി ഒഴിഞ്ഞുമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: