ഏലപ്പാറ (ഇടുക്കി): യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ഏലപ്പാറ പഞ്ചായത്തിലെ തണ്ണിക്കാനത്ത് എഴുപത് ശതമാനത്തോളം പേര് വോട്ട് രേഖപ്പെടുത്തി. ബിജിമോള്‍ എംഎല്‍എയുടെ വീട് സ്ഥിതി ചെയ്യുന്ന ഇവിടെ ഇടത് വലത് മുന്നണികള്‍ നടത്തിയ കൂട്ടുകെട്ടിലൂടെ ഇടത് സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിക്കുകയായിരുന്നു.
ബിജെപിയുടെ അനിത മധുവും കോണ്‍ഗ്രസിലെ ജ്യോതി ബോബിയും മാറ്റുരച്ച വാര്‍ഡില്‍ ഇടത് പക്ഷം ആര്‍ക്ക് വോട്ട് ചെയ്തു എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
ബിജിമോള്‍ എംഎല്‍എ ഏലപ്പാറ റസ്റ്റ് ഹൗസിലെ ബൂത്തില്‍ രാവിലെ 7.20ന് വോട്ട് ചെയ്തു. ഈ വാര്‍ഡില്‍ 1066 വോട്ടര്‍മാരാണ് ഉള്ളത്.741 പേര് വോട്ടു ചെയ്തു. ബിജെപി വിജയിക്കാതിരിക്കാന്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ യുഡിഫ്-എല്‍ഡിഫ് കൂട്ടുകെട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: