അണ്‍എയിഡഡ് മേഖലയില്‍ മൂന്നാര്‍ മോഡല്‍ സമരം അനിവാര്യം: ബിഎംഎസ്

Monday 2 November 2015 8:58 pm IST

ആലപ്പുഴ: ആള്‍ കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അണ്‍ എയിഡഡ് സ്‌കൂളിലെ ജീവനക്കാരെ മാനേജ്‌മെന്റുകളുടെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും സേവന- വേതന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും നിയമം കൊണ്ടുവരാന്‍ താമസിച്ചാല്‍ മൂന്നാര്‍ മോഡല്‍ സമരം അനിവാര്യമാകുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ചന്ദ്രലത അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബീ. രാജശേഖരന്‍, ജില്ലാ വൈസ് പ്രസിഡന്‍ര് അഡ്വ. ശ്രീദേവി പ്രതാപ്, ഇ.സി. അന്നക്കുട്ടി, പി.എച്ച്, നൂര്‍ജഹാന്‍, എം.പി. സുദര്‍മ്മ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി അഡ്വ. ശ്രീദേവി പ്രതാപ് (പ്രസിഡന്റ്), പി.എച്ച്. നൂര്‍ജഹാന്‍, ഇ.സി. അന്നക്കുട്ടി (വൈസ് പ്രസിഡന്റുമാര്‍), ബി. രാജശേഖരന്‍ (ജനറല്‍ സെക്രട്ടറി), പി. ശ്രീകുമാര്‍, ബി. സുമഗല, ജി. ഗായത്രി, പി.പി. പ്രവീണ്‍ (സെക്രട്ടറിമാര്‍), പി.ആര്‍. ശ്രീജ മോള്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.