തിരുവനന്തപുരം: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴു ജില്ലകളില്‍ ഏറ്റവും കൂടുതല്‍ മുന്‍സിപ്പാലിറ്റികളും വാര്‍ഡുകളും മലപ്പുറം ജില്ലയിലാണ്. ഇവിടെ 12 മുന്‍സിപ്പാലിറ്റികളിലായി 479 വാര്‍ഡുകളാണുളളത്. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് നാല് മുന്‍സിപ്പാലിറ്റികളിലായി 132 വാര്‍ഡുകള്‍.
മറ്റ് ജില്ലകളിലെ മുന്‍സിപ്പാലിറ്റികളുടെയും വാര്‍ഡുകളുടെയും എണ്ണം ജില്ല മുന്‍സിപ്പാലിറ്റികള്‍ വാര്‍ഡുകള്‍ എന്ന ക്രമത്തില്‍. ആലപ്പുഴ 6-215, കോട്ടയം 6-204, എറണാകുളം 13-421, തൃശ്ശൂര്‍ 7-274, പാലക്കാട് 7-240. രണ്ടാംഘട്ട വോട്ടെടുപ്പില്‍ പുതിയതായി രൂപീകരിച്ച 14 മുന്സിപ്പാലിറ്റികളുണ്ട്.
പന്തളം, ഹരിപ്പാട്, എറ്റുമാനൂര്‍, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി എന്നിവയാണിവ. 14 പുതിയ മുന്‍സിപ്പാലിറ്റികളിലായി മൊത്തം 469 വാര്‍ഡുകളാണുളളത്. ഏഴ് ജില്ലകളിലായി 19,328 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പഞ്ചായത്തുകളില്‍ 16,681, നഗരമേഖലയില്‍ 2,647 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുടെ വിന്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: