കാസര്‍കോട്: ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മീഞ്ച എസ്.വി.വി.യു.പി സ്കൂളിലെ ഒരു വാര്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. 9 മണിയാകുമ്പോഴേക്കും 57.5 ശതമാനം പേര് ഇവിടെ വോട്ട് ചെയ്തു. മീഞ്ച പഞ്ചായത്തില്‍ 36.19 ശതമാനം പോളിംഗാണ് ആദ്യ രണ്ട് മണിക്കൂറിനകം രേഖപ്പെടുത്തിയത്. മലയോര പഞ്ചായത്തുകളാണ് പോളിംഗ് ശതമാനത്തില്‍ മുന്നിട്ട് നിന്നത്. കിനാനൂര്‍ കരിന്തളത്ത് 9 മണി വരെ 29.02 ശതമാനം രേഖപ്പെടുത്തി. ജില്ലയില്‍ ആദ്യ രണ്ട് മണിക്കൂറുകളില്‍ 25 ശതമാനമായിരുന്നു പോളിംഗ് നിരക്ക്. ഉച്ചയൊടുകൂടി ഇത് നാല്പത് ശതമാനത്തിലെത്തി. വോട്ടെടുപ്പ് ആവസാനിക്കുമ്പേഴേക്കും പല ബൂത്തുകളിലും 80 ശതമാനത്തിന് മുകളില്‍ വോട്ട് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: