കരവാളൂരില്‍ വോട്ടിങ് യന്ത്രം തകരാറിലായി

Tuesday 3 November 2015 12:23 pm IST

പുനലൂര്‍: കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടിംഗ് യന്ത്രം തകരാരിലായതിനെത്തുടര്‍ന്ന് രണ്ട് ബൂത്തുകളില്‍ പോളിങിന് കാലതാമസം നേരിടേണ്ടി വന്നു. മാത്ര സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ടിങ് ആരംഭിച്ച ഉടനെ യന്ത്രം തകരാറിലായി. 40 വോട്ടുകള്‍ മത്രമാണ് യന്ത്രത്തില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം പുതിയ യന്ത്രം എത്തിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. മാത്ര കെവിഎംഐടിഐയിലും വോട്ടിങ് യന്ത്രം തകരാറിലായി. അരമണിക്കൂറോളം പോളിങ് തടസപ്പെട്ടു. പിന്നീട് വോട്ടിങ് യന്ത്രത്തില്‍ തകരാറുകള്‍ പരിഹരിച്ച ശേഷമാണ് പോളിങ് പുനരാരംഭിച്ചത്. രാവിലെ 7.45 ഓടെയാണ് യന്ത്രം തകരാറിലായത്. രാവിലെ മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ചക്കുശേഷം പോളിങ് സജീവമായി. രാവിലെ പത്തിനോടെ പന്ത്രണ്ട് ശതമാനം വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ഒന്നിനോടെ വോട്ടിങ് ശതമാനം 56 ശതമാനത്തിലെത്തി. മഴക്ക് ശമനം ഉണ്ടായതോടെ പോളിങ് സജീവമായി. കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും കരവാളൂര്‍ ഗ്രാമപഞ്ചായത്തിലുണ്ടായില്ല. വാര്‍ഡുകളില്‍ ബൂത്ത് കെട്ടുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. വാഹനത്തില്‍ വോട്ടര്‍മാരെ കൊണ്ടു വന്നത് ചിലയിടത്ത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.