കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡിനു പുതിയ നേതൃത്വം

Tuesday 3 November 2015 5:11 pm IST

ഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍മാനായി ഷിബു ദിവാകരന്‍(ന്യൂയോര്‍ക്ക് ), വൈസ് ചെയര്‍മാനായി, രതീഷ് നായര്‍(വാഷിംഗ്ടണ്‍ ഡി.സി), സ്‌കോളര്‍ഷിപ്പ് ചെയര്‍മാനായി പ്രൊഫ. ജയകൃഷ്ണന്‍ (ലോസ്ആഞ്ചലസ്) എന്നിവരെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്കിലെ വിവിധ ഹിന്ദു സംഘടനകളിലും സാംസ്‌കാരിക സംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്ന ഷിബു കെഎച്ച്എന്‍എയിലും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നു. വൈസ് ചെയര്‍മാന്‍ രതീഷ് നായര്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ വിവിധ ഹിന്ദു സംഘടനകളിലുംസാംസ്‌കാരിക സംഘടനകളിലും തന്റേതായ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. കെ.എച്ച്.എന്‍.എയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന പ്രൊഫ. ജയകൃഷ്ണന്‍ ലോസ്ആഞ്ചലസിലെ വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി ശിവന്‍ മുഹമ്മ, വിനോദ് കെയാര്‍കെ, സുധാ കര്‍ത്താ, രാധാകൃഷ്ണന്‍, അജിത് നായര്‍, പ്രസന്നന്‍ പിള്ള, മധു പിള്ള, രേഖാ മേനോന്‍, സതി നായര്‍, സുരേഷ് നായര്‍ എന്നിവരേയും തെരഞ്ഞെടുത്തിട്ടുണ്ട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.