ആലപ്പുഴ: കോണ്ഗ്രസ്അദ്ധ്യക്ഷ സോണിയാഗാന്ധി താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന നേതാവാണെന്ന് ജി. സുധാകരന് എംഎല്‍എ ആലപ്പുഴ പ്രസ ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും സോണിയയുമായി ഒരു വേദി പങ്കിട്ടപ്പോഴാണ് തനിക്ക് അവരുടെ മഹത്വം മനസിലായത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ നായനാരുടെ മാതൃകയില്‍ മോശം ഇംഗ്ലീഷില്‍ സോണിയയോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ മാത്രമാണ് നല്ല ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്തിയതെന്നും സുധാകരന് അവകാശപ്പെട്ടു.
ലീഗ് നേതാവ്കുഞ്ഞാലിക്കുട്ടിയും ബഹുമാന്യനായ നേതാവാണ്. അദ്ദേഹം കാര്യപ്പിടിപ്പുള്ള വ്യക്തിയാണെന്നും സുധാകരന് പുകഴ്ത്തി. ന്യൂനപക്ഷങ്ങള്‍ ഇന്ന് കമ്യൂണിസ്റ്റുകാരെ കാണുന്നതില്‍ സന്തോഷിക്കുന്നവരാണ്. കഞ്ഞിക്കുഴിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗംകൂടിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറിന് മര്‍ദ്ദനമേറ്റത് കയ്യിലിരിപ്പുകൊണ്ടാണെന്ന് സുധാകരന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: