പട്ടികജാതി കോളനിയില്‍ ഗുണ്ടാ ആക്രമണം

Wednesday 4 November 2015 12:08 pm IST

കുന്നത്തൂര്‍: ഐവര്‍കാല നിലക്കല്‍ തലയാട്ടു പട്ടികജാതി കോളനികളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന ഗുണ്ടാ ആക്രമണത്തില്‍ ഒമ്പത് പേര്ക്ക് പരിക്കേറ്റു. ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുത്തെ കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ഇവര്‍ പറയുന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ കൂടിയായ ഇയ്യാള്‍ക്ക് വോട്ട് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടു. ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ല കാര്യവാഹിന്റെ നേതൃത്വത്തിലുള്ള ഹൈന്ദവ സംഘടനാ നേതാക്കള്‍ കോളനികള്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.