കോഴിക്കോട്: മുക്കത്ത് നിന്നും വ്യാജ ഡോക്ടര്‍ പിടിയില്‍. പൈല്‍സ് ചികിത്സ നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി കുമാര്‍ റായിയാണ് പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ മാരക വിഷം കലര്‍ന്ന ലേപനം ചികിത്സക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. പൈല്‍സ് , ഫിസ്റ്റുല തുടങ്ങിയ രോഗങ്ങള്‍ക്ക് വിദഗ്ദ ചികിത്സ എന്ന പേരില്‍ ഏറെക്കാലമായി മുക്കം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന സുമിത ക്ലിനിക് എന്ന സ്ഥാപനത്തിലെ ഡോക്ടറായിരുന്നു കുമാര്‍ റായി.
ചികിത്സയില്‍ പന്തികേടു തോന്നിയ ചില ആളുകള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് മുക്കം എസ് ഐ. യുടെ നേതൃത്വത്തിലുള്ള സംഘം ക്ലിനിക്കില്‍ പരിശോധന നടത്തിയത്. ചികിത്സക്കുപയോഗിക്കുന്ന സിറിഞ്ചുകള്‍ , ആയുര്‍വേദ അലോപ്പതി മരുന്നുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
വിഷം കലര്‍ന്ന ലേപനം പൈല്‍സ് ചികിത്സക്ക് ഉപയോഗിക്കുന്നതായാണ് സംശയം. ഇത് പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: