മയ്യില്‍: മയ്യില്‍ ബമ്മണാച്ചേരി ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം ക്രിമിനല്‍ സംഘം വെട്ടിപ്പരിക്കേല്പിച്ചു. ബമ്മണാച്ചേരിയിലെ ഇട്ടക്കന് വീട്ടില്‍ നാരായണന്റെ മകന് ശ്രീജിത്ത് (36), ദാമോദരന്റെ മകന് ധനൂപ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 ഓടെയാണ് അക്രമം നടന്നത്. ഇരുമ്പ് വടി, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ടുള്ള അക്രമത്തില്‍ പരിക്ക് പറ്റിയ രണ്ട് പേരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സിപിഎമ്മുുകാരായ ഷിനോജ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. നേരത്തെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ബൂത്ത് ഏജന്റുമാര്‍ ഇരിക്കുകയോ ചെയ്യാത്ത പ്രദേശമാണ് മയ്യില്‍. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും സജീവ മായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. ഇതാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: