ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ സിപിഎം ശ്രമം

Wednesday 4 November 2015 6:24 pm IST

പാനൂര്‍: ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ സിപിഎം ശ്രമം. കൂറ്റേരിയിലെ താഴെകണ്ടിയില്‍ ജിത്തു എന്ന സുബിനിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ചുവന്ന നിറത്തിലുളള സുമോകാറില്‍ സിപിഎം മുന്‍ലോക്കല്‍ സെക്രട്ടറിയും, ഗുണ്ടാനേതാവുമായ ലക്ഷംവീട്ടില്‍ സജീവന്റെ നേതൃത്വത്തിലുളള അക്രമിസംഘമെത്തിയത്. വീടിന്റെ പിറകുവശത്തു കൂടി വന്ന സായുധസംഘം സുബിനിന്റെ ഭാര്യ ദിവ്യയെ കയ്യേറ്റം ചെയ്തതോടെ അവര്‍ നിലവിളിക്കുകയായിരുന്നു. ഉടന്‍ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഈ സമയം സുബിന്‍ വീട്ടിലുണ്ടായിരുന്നില്ല. മാതാവ് സതിയുടെ പരാതിയില്‍ പാനൂര്‍ പോലീസ് കേസെടുത്തു. മുത്താറിപീടികയിലെ ചിക്കുവെന്ന സിപിഎം ക്രിമിനലിന്റെ വാഹനമാണ് ഉപയോഗിച്ചെതെന്നാണ് സൂചന. ഇയാള്‍ക്കെതിരെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സുബിനു നേരെ നിരവധി തവണ സിപിഎം അക്രമം ഉണ്ടായിട്ടുണ്ട്. 2010 ജനുവരി 18ന് സുബിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ലക്ഷംവീട്ടില്‍ സജീവന്‍ പ്രതിയാണ്. 2012ല്‍ വീട്ടില്‍ കയറി അക്രമവും നടന്നിരുന്നു. അക്രമത്തിനു പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കുണ്ടെന്ന് ബിജെപി നേതാവ് പി.സത്യപ്രകാശ് ആരോപിച്ചു. സിപിഎം തീക്കൊളളി കൊണ്ട് തലചൊറിയുകയാണ്. പാനൂര്‍ മേഖലയെ തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ സംഘര്‍ഷത്തില്‍ മുക്കുനാണ് സിപിഎം ശ്രമം. ഇതനുവദിക്കരുത്. പി.സജീവന്‍ എന്ന സിപിഎം ക്രിമിനല്‍ നേതാവിനെ ഉടന്‍ അറസ്റ്റു ചെയ്യണം. അല്ലാത്തപക്ഷം നടപടികള്‍ കൈകൊളളാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നും സത്യപ്രകാശ് മുന്നറിയിപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.