മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ നാവികസേനയുടെ ഹെലികോപ്ടറിന് തീപിടിച്ചെങ്കിലും കോപ്ടറിലുണ്ടായിരുന്ന ഏഴ് ജീവനക്കാര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കൊച്ചിയില്‍ നിന്നും പരിശീലന പറക്കലിനായി മുംബൈയിലേക്ക് പോയ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.
മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ കോപ്റ്റര്‍ പാര്‍ക്കിങ് പ്രദേശത്തേക്ക് മാറ്റുമ്പോഴാണ് തീയും പുകയും ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ അഗ്നിശമന യൂണിറ്റ് തീകെടുത്തിയതിനാല്‍ ദുരന്തം ഒഴിവായി. ഹെലിക്കോപ്റ്ററിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു.
ഏഴ് നാവിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 13 പേര് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: