മൃഗസംരക്ഷണവകുപ്പ് രാത്രികാല എമര്‍ജന്‍സി വെറ്ററിനറി സേവനം ഏര്‍പ്പെടുത്തുന്നു

Wednesday 4 November 2015 7:30 pm IST

തിരുവനന്തപുരം: മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ രാത്രികാല അത്യാവശ്യ വെറ്ററിനറി സേവനം ഏര്‍പ്പെടുത്തിവരുന്നു. എമര്‍ജന്‍സി സേവനം ലഭ്യമാക്കേണ്ടത് വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണിവരെയാണ്. 2015-16 സാമ്പത്തികവര്‍ഷത്തില്‍ തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലും വെളളനാട് ബ്ലോക്കിലും ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സേവനത്തിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളെ ക്ഷണിക്കുന്നു. ഇവരുടെ അഭാവത്തില്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്. ഹാജരാകുന്ന ഉദേ്യാഗാര്‍ത്ഥികളില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കപ്പെടുന്നവരെ ഒരു വര്‍ഷത്തേക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുന്നതാണ്. താല്പര്യമുളളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ 6ന് രാവിലെ 10.30 മുതല്‍ 1 മണിവരെ തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ഹൗസിംഗ് ബോര്‍ഡിന് സമീപം, എസ്.എസ്. കോവില്‍ റോഡ്, തമ്പാനൂരില്‍ നടത്തുന്ന വാക്ക്ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ 10 മണി മുതല്‍ 5 വരെ 0471-2330736 എന്ന ഫോണ്‍ നമ്പരില്‍ തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.