ഒറ്റാല്‍ വെള്ളിയാഴ്ച്ച തീയറ്ററുകളില്‍

Wednesday 4 November 2015 8:37 pm IST

കൊച്ചി: ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഒറ്റാല്‍ വെള്ളിയാഴ്ച്ച കേരളത്തിലെ തീയറ്ററുകളില്‍ റിലീസ് ചെയ്യും. ഭാരതത്തിന് പുറത്തുള്ള മലയാളി പ്രേക്ഷകര്‍ക്കായി അന്നേ ദിവസം ഓണ്‍ലൈന്‍ റിലീസ് നടത്തുമെന്ന് സംവിധായകന്‍ ജയരാജ് അറിയിച്ചു. www.reelmonk.com എന്ന വെബ്‌സൈറ്റിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആന്റണ്‍ ചെക്കോവിന്റെ 'വാങ്ക്' എന്ന കഥയെ ആസ്പദമാക്കിയാണ് ഒറ്റാല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബാലവേല മുഖ്യവിഷയമാക്കിയിരിക്കുന്ന ചിത്രം കുട്ടപ്പായി എന്ന കുട്ടിയിലൂടെയാണ് കടന്നുപോകുന്നത്. കാവാലം നാരായണപണിക്കര്‍ എഴുതി സംഗീത സംവിധാനം ചെയ്ത രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രീവത്സന്‍ ജി. മേനോനാണ് പശ്ചാത്തല സംഗീതം. സെവന്‍ ആര്‍ട്‌സ് ആണ് നിര്‍മാണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.