തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുമെന്ന് ഐക്യരാഷ്ട്രസഭാ ആഗോള ടൂറിസം ഓര്ഗനൈസേഷന് (യുഎന്‍ ഡബ്ല്യുടിഒ) സെക്രട്ടറി ജനറല്‍ തലീബ് റിഫായ്. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിലെ ചുണ്ടന് വള്ളങ്ങള്‍ യുഎന്‍ ഡബ്ല്യുടിഒസെക്രട്ടറി ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
തനത് ടൂറിസം സാധ്യതകളെ പരിചയപ്പെടുത്താന്‍ ഡബ്ല്യുടിഎമ്മില്‍ വള്ളംകളിയെ പശ്ചാത്തലമാക്കി സംസ്ഥാന ടൂറിസം സജ്ജമാക്കിയ 120 ചതുരശ്ര മീറ്റര്‍ പവിലിയനാണ് ടൂറിസം മേഖലയിലുള്ളവരെ വിസ്മയിപ്പിച്ചത്. വള്ളംകളിയെക്കുറിച്ച് കേട്ടപ്പോള്‍തന്നെ ആശ്ചര്യം തോന്നുന്നതായും നേരില്‍ കാണാന്‍ ഇഷ്ടപ്പെടുന്നതായും അഭിപ്രായപ്പെട്ട തലീബ് റിഫായ് അടുത്തവര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആസ്വദിക്കാന്‍ താന്‍ എത്തുമെന്ന് കേരളത്തിലെ പ്രതിനിധി സംഘത്തെ നയിച്ച ടൂറിസം സെക്രട്ടറിയെ അറിയിച്ചു.
ഡബ്ല്യുടിഎമ്മിലെത്തിയ വിശിഷ്ടാതിഥിയായ യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി ജനറലില്‍ നിന്നുതന്നെ വള്ളംകളിക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: