കപടബുദ്ധിജീവികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു:പി.ആര്‍.ദേവദാസ്

Wednesday 4 November 2015 8:42 pm IST

ചെങ്ങന്നൂര്‍:അക്കാദമി അവാര്‍ഡുകള്‍ തിരികെ നല്‍കിക്കൊണ്ട് ബുദ്ധിജീവികളെന്ന് മേനിനടിക്കുന്ന സാഹിത്യകാരന്മാര്‍ രാജ്യത്ത് വിഭാഗീയത വളര്‍ത്തുകയാണെന്ന് കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍. ദേവദാസ് കുറ്റപ്പെടുത്തി. രാജ്യത്ത് ഭരണമാറ്റം ഉണ്ടായത് ഉള്‍ക്കൊളളാനാകാതെ ഭൂരിപക്ഷ ജനവിധിക്കുമുന്നില്‍ വിറളി പിടിച്ചവര്‍ അവാര്‍ഡുകള്‍ തിരികെ നല്‍കുന്ന തിരക്കിലാണ്. ഈ അവാര്‍ഡുകള്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാക്ക പിടിച്ചും കാലു പിടിച്ചും അവിഹിതമായി കൈവശപ്പെടുത്തിയവര്‍ക്ക് മാത്രമേ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാനാവൂ. പുരസ്‌കാരങ്ങള്‍ക്കൊപ്പം അവര്‍ കൈപ്പറ്റിയ പണവും തിരിച്ചടക്കാന്‍ അവര്‍ തയ്യാറാകണം, ദേവദാസ് പറഞ്ഞു. കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് യൂണിയന്‍ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യെത്ത ചരിത്ര, സാമ്പത്തിക, സാംസ്‌കാരിക വേദികള്‍ മുഴുവന്‍ കൈയടക്കുന്നതില്‍ ഇടതുപക്ഷ മേലങ്കിയണിഞ്ഞവര്‍ അസാധാരണ മികവാണ് പുലര്‍ത്തിവന്നത്. രാജ്യത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് പുതുമയൊന്നുമില്ല,ദേവദാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.