പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ പാളിച്ചപറ്റിയതായി പരാതി

Wednesday 4 November 2015 10:02 pm IST

തിരുവല്ല: പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ പാളിച്ചപറ്റിയതായി പരാതി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയുടെ ആഫീസില്‍നിന്നും അയച്ച തപാല്‍ ബാലറ്റ് വിതരണത്തിലാണ് പിഴവ് സംഭവിച്ചതായി പരാതി ഉയര്‍ന്നത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്കുള്ള ബാലറ്റുകളാണ് ഇവിടെനിന്നും തപാല്‍മാര്‍ഗ്ഗം അയച്ചിരുന്നത്. മൂന്ന് ബാലറ്റുകളും ഒരേ കവറിലിട്ട് അയച്ചതാണ് പരാതിക്ക് ഇടയാക്കിയത്. മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റുകള്‍ പിങ്ക്, വെള്ള, നീല എന്നീ കളറുകളിലുള്ള കവറുകളില്‍ ഇട്ടതിന് ശേഷം ബ്രൗണ്‍ കവറില്‍ ഇട്ട് മൂന്ന് കവറുകളും വലിയ കവറിലിട്ട് വേണം തപാലില്‍ അയയ്ക്കാന്‍. എന്നാല്‍ പരാതിക്ക് ഇടയാക്കിയ സംഭവം ഒറ്റപ്പെട്ടതാണെന്ന് വരണാധികാരി അറിയിച്ചു. രണ്ട് കേസ്സുകളില്‍ മാത്രമാണ് പരാതി ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍തന്ന പരിഹരിച്ചതായും ഇവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.