ഒഡീഷ: ഒഡീഷ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളവും അക്രമവും. സ്പീക്കര്‍ക്ക് നേരെ കസേര വലിച്ചെറിഞ്ഞ പ്രതിപക്ഷം നിയമസഭയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചോദ്യവേളയിലാണ് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന പോലീസ് സ്റ്റേഷനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് മറുപടി നല്‍കണമെന്ന ആവശ്യവുമായിട്ടായിരുന്നു പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ബഹളവും തുടര്‍ന്നുള്ള പ്രതിഷേധവും.
സംഭവത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: