ചിങ്ങവനത്തും എല്‍ഡിഎഫ്, യുഡിഎഫ് രഹസ്യധാരണ

Wednesday 4 November 2015 10:20 pm IST

ചിങ്ങവനം : ബിജെപിയെ തോല്പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഏതുവിധത്തിലും സംയുക്തമായി വോട്ടുകള്‍ മറിച്ച് ചെയ്യാന്‍ സാധ്യത. അതിനുവേണ്ടിയുള്ള അജണ്ടകളും അവര്‍ തയ്യാറാക്കിയതായാണ് അറിയുന്നത്. ഇതിനുമുന്നോടിയായി ഈ പാര്‍ട്ടികള്‍ പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ അവരവരുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുമില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്ളയിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്ളയിടത്ത് എല്‍ഡിഎഫ് മത്സരിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു രഹസ്യ സംയുക്ത ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്. പക്ഷെ ഇത്തരത്തിലുള്ള ഇവരുടെ പ്രചരണങ്ങളൊന്നും കണക്കിലെടുക്കാതെയാണ് ബിജെപി, എസ്എന്‍ഡിപി സഖ്യം മുന്നേറിയത്. ഇത് പ്രവര്‍ത്തകരെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.