ഈ 'അസഹിഷ്ണുത'കൊണ്ട് ആര്‍ക്കാണ് നേട്ടം ?

Wednesday 4 November 2015 10:27 pm IST

ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ മാത്രമാണോ ഇവിടെ അസഹിഷ്ണുത വര്‍ദ്ധിക്കുന്നു എന്ന പ്രചാരണം? ഇന്ത്യ ഒട്ടും സുരക്ഷിതമല്ലെന്ന് വരുത്തിതീര്‍ത്താല്‍ ആര്‍ക്കാണ് നേട്ടം? ഇവിടെ ബിജെപി എന്തെങ്കിലും നിയമങ്ങള്‍ ഈ പറയുന്ന ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ കൊണ്ടുവന്നിട്ടുണ്ടോ? ഭാരതം സര്‍വ്വ മേഖലകളിലും കുതിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അപ്പോള്‍ ഈ കളികള്‍ക്ക് പിന്നില്‍ ആരാണ്. ആരാണിവിടെ കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് കോമരങ്ങളെക്കൊണ്ട് വേഷം കെട്ടിച്ചാടിക്കുന്നത്? ചിന്തിക്കൂ നിങ്ങള്‍. നരേന്ദ്ര മോദി ഭാരതം ഭരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഓരോ ശ്വാസവും നമുക്ക് വേണ്ടിയായിരിക്കും. ഒരു ചില്ലിക്കാശും അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ചിലവാക്കില്ല. ഒന്നോര്‍ത്തോളൂ, മോദി ബിജെപിക്കാരന്റെ മാത്രം പ്രധാനമന്ത്രി അല്ല. ഓരോ ഭാരതീയന്റെയുമാണ്. ഭാരതത്തെ നിങ്ങള്‍ ഏതൊക്കെ തരത്തില്‍ താറടിച്ച് കാണിക്കുന്നോ ഇവിടെ അസഹിഷ്ണുത കൊടികുത്തി വാഴിക്കുന്നെന്ന് പ്രചരിപ്പിക്കുന്നോ, അപ്പോഴും നഷ്ടം ബിജെപിക്ക് അല്ല. നമ്മള്‍ ഭാരതീയര്‍ക്ക് മുഴുവനാണ്. വിദേശ നിക്ഷേപവും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയുമാണ് ചെയ്യേണ്ടത്. അതിനായ് നമുക്കൊന്നിച്ച് ഇത്തരം കുപ്രചാരണങ്ങള്‍െക്കെതിരെ അണിചേരാം. ഇനി കുപ്രചാരണം അഴിച്ചുവിട്ടാലും അതൊക്കെ പൊളിച്ചടുക്കി ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനും മോദിക്ക് അറിയാം ശ്യാം്രപസാദ് മാവൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.