കറുകച്ചാല്‍ : ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ ഇടതു വലതു മുന്നണികള്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഈ മൂന്നു പഞ്ചായത്തുകളിലും ബിജെപി എസ്എന്‍ഡിപി സഖ്യം ഉണ്ട്. ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന് എതിര് സ്ഥാനാര്‍ത്ഥികളുമുണ്ട്. എസ്എന്‍ഡിപി നിര്‍ത്തിയിട്ടുള്ളതും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും എസ്എന്‍ഡിപി ശാഖാ യോഗങ്ങള്‍ കേന്ദ്രീകരിച്ച് യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തില്‍ വന്‍ പ്രചരണമാണ് നടത്തിയത്. പുതുതായിട്ടുള്ള ചെറുപ്പക്കാര്‍ നല്ലൊരു വിഭാഗം ബിജെപിയില്‍ ചേര്‍ന്ന് നല്ലൊരു പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഇതാണ് ഇരു മുന്നണികള്‍ക്കും ഭീഷണിയായിരിക്കുന്നത്. അതേ സമയം യുഡിഎഫ്,എല്‍ഡിഎഫ് നേതാക്കള്‍ എസ്എന്‍ഡിപി ശാഖകളിലെ പ്രവര്‍ത്തകരെ സ്വാധീനിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: