രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ; പോളിങ് ശതമാനം 70 കടന്നു

Saturday 8 April 2017 11:05 pm IST

തിരുവനന്തപുരം : തദ്ദശസ്വയംഭരണ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ പോളിങ് പുരോഗമിക്കുന്നു.  പോളിങ് 70 ശതമാനം കടന്നു. നിലവില്‍ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തെ പോളിങ് 64 ശതമാനം കടന്നു. ഏറ്റവും കുറവ് അട്ടിമറിനടന്നെന്നു സംശയിക്കുന്ന മലപ്പുറത്തും തൃശൂരിലുമാണ്. രണ്ടിടങ്ങളിലും 45 ശതമാനം പോളിങാണ് ഇതുവരെ രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിലെ പോളിങ് ശതമാനം- പത്തനംതിട്ട-52 ശതമാനം, ആലപ്പുഴ- 58 ശതമാനം, എറണാകുളം-53 ശതമാനം, പാലക്കാട്- 49 ശതമാനം. പലയിടങ്ങളിലും മഴ വില്ലനായി എത്തിയെങ്കിലും വോട്ടെടുപ്പിനെ ബാധിച്ചില്ല. കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെയാണ് വോട്ടര്‍മാര്‍ വോട്ടു ചെയ്യാനെത്തിയത്. 1.39 കോടി വോട്ടര്‍മാരാണ് അവസാനഘട്ട വോട്ടെടുപ്പിനായി വിവിധ ജില്ലകളിലെ ബൂത്തുകളിലേക്ക് എത്തുക. പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളും 55 മുനിസിപ്പലിറ്റികളും, 89 ബ്ലോക്ക് പഞ്ചായത്തുകളും, 546 ഗ്രാമപഞ്ചായത്തുകളും, ഏഴ് ജില്ലാ പഞ്ചായത്തിലെ 179 ഡിവിഷനുകളിലുമാണ് അവാസനഘട്ട തെരഞ്ഞെടുപ്പ നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.