ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

Thursday 5 November 2015 7:14 pm IST

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക സൗജന്യങ്ങളുമായി ഗ്ലോബല്‍ പ്രമോഷന്‍ വാരത്തിന് ഖത്തര്‍ എയര്‍വേയ്‌സില്‍ തുടക്കമായി. യൂറോപ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് എക്കോണമി, ബിസിനസ് ക്ലാസുകളില്‍ 30 ശതമാനം ഡിസ്‌കൗണ്ടാണ് ലഭിക്കുക. നവം. 6 വരെ ഇളവുകളോടെ ബുക്ക് ചെയ്യാം. 2016 ജനുവരി 15 നും ജൂണ്‍ 30 നും ഇടയ്ക്ക് യാത്ര ചെയ്താല്‍ മതി.യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ സെയില്‍സ് ഓഫീസുകളിലോ, അംഗീകൃത ട്രാവല്‍ ഏജന്‍സികളിലോ qatarairways.com/globalsale -ലോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വൈസ് പ്രസിഡന്റ് ഇഹാബ് സൊറേയ്ല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.