അക്രമം: കാഞ്ഞങ്ങാട് കൂടുതല്‍ ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചു

Thursday 5 November 2015 9:15 pm IST

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിന് ശേഷം കാഞ്ഞങ്ങാടിന്റെ തീരദേശങ്ങളില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും തുടരുന്ന സാഹചര്യത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൂടുതല്‍ ദ്രുതകര്‍മ്മസേനകളെ വിന്യസിച്ചു. അജാനൂര്‍ പഞ്ചായത്തിലെ തീരപ്രദേശങ്ങളിലാണ് അക്രമങ്ങള്‍ രൂക്ഷമായിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ തീരപ്രദേശങ്ങളിലും അസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നഗരസഭയിലെ വിവിധ ഭാഗങ്ങളിലും അജാനൂര്‍പഞ്ചായത്തിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കൂടുതല്‍ ദ്രുതകര്‍മ്മസേനകള്‍ ഇറങ്ങിയത്. പോലീസ് സ്‌ക്വാഡുകളെയും ക്രമസമാധാനപാലനത്തിനായി നിയോഗിച്ചിട്ടുണ്ട്. അക്രമം തുടരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 35 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്നൂറോലം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.