അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ച് നല്കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയും തള്ളി. ഹര്‍ജി നേരത്തെ കീഴ്ക്കോടതി തള്ളിരുന്നതാണ്. മജിസ്ട്രേറ്റ് നിയമാനുസൃതമായ രീതിയില്‍ തന്നെയാണ് ഹര്‍ജി തള്ളിയത്.
ജസ്റ്റീസ് ജെബി പര്‍ദ്ദീവാല പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് മോദി വോട്ട് ചെയ്ത ശേഷം ബൂത്തിനു പുറത്തെത്തി കുപ്പായത്തില്‍ താമര ചിഹ്നം കുത്തിയതും വാര്‍ത്താലേഖകരോട് പ്രതികരിച്ചതും താമരചിഹ്നം പിടിച്ച് സെല്‍ഫിയെടുത്തതും ചട്ട ലംഘനമാണെന്ന് ആരോപിച്ചായിരുന്നു ആപ്പ് നേതാവ് നിശാന്ത് വര്‍മ്മ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: