ദീപാവലി ആഘോഷം നടത്തും

Thursday 5 November 2015 10:08 pm IST

മട്ടന്നൂര്‍: ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള കോളാരി ശ്രീസച്ചിദാനന്ദ ബാലമന്ദിരത്തില്‍ ദീപാവലി വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി 8 ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്ങ് മത്സരവും യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജലച്ഛായം. കൊളാഷ്, പ്രബന്ധ രചന, പ്രശ്‌നോത്തരി, പ്രസംഗം, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 04902473250, 9562010966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ദീപാവലി ദിനമായ 10 ന് വൈകുന്നേരം 6 ന് ദീപാവലി കുടുംബസംഗമം നടക്കും. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം മുഖ്യാതിഥിയായിരിക്കും. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി രാജേഷ് കക്കട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് പ്രസിഡണ്ട് സി.ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലാമേളയില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ എളമ്പാറയിലെ മില്ലറ്റ് മെറ്റലൈന്‍, ഡോക്ടറേറ്റ് നേടിയ എളമ്പാറയിലെ സരിമ കുഞ്ഞിരാമന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാളാന്തോട്ടിലെ പി.നിഖില്‍, സംസ്ഥാന ഹെഡ്‌ബോള്‍ ടീം അംഗം നടുവനാട്ടെ വി.സിദ്ധാര്‍ത്ഥ് എന്നിവരെ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.