കുടുംബ സംഗമം നടത്തി

Thursday 5 November 2015 10:53 pm IST

മട്ടന്നൂര്‍: കാനാട്, പൊതോത്ത് മാവില തറവാട് കുടുംബ സംഗമം പൊതോത്ത് തറവാട്ടില്‍ നടത്തി. തറവാട്ടിലെ 90 വയസ്സ് പിന്നിട്ട തറവാട്ട് കാരണവരായ പി.എം.നാരായണന്‍ നമ്പ്യാരെ പി.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. 80 വയസ്സ് പിന്നിട്ട തറവാട്ടിലെ പി.എം.കുഞ്ഞിരാമന്‍ നമ്പ്യാരെ കാനാടന്‍ കേളോത്ത് ഗോപാല കൃഷ്ണന്‍ മാസ്റ്ററും, പി.എം.ഗോപാലന്‍ നമ്പ്യാരെ ക്ഷേത്ര സ്ഥാനീകന്‍ ഇ.കെ.മിനീഷും പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് തറവാട് ക്ഷേത്രമായ ശ്രീ തലക്കോട്ട് ഭഗവതി ക്ഷേത്രഭാഗമായ പൊതോത്ത് തെക്കന്‍ കരിയാത്തന്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഗുരുകാരണവര്‍ സന്നിധിയില്‍ ഇളനീര്‍കൊത്തിവെപ്പും, ശക്തിപൂജയും നടത്തി. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ പിഎം ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പി.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പി.എം.മനോഹരന്‍, എന്‍.സത്യനാഥന്‍, കെ.പുരുഷോത്തമന്‍, ആര്‍.കെ.ഗംഗാധരന്‍, പി.എം.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പി.എം.ശശീന്ദ്രന്‍ സ്വാഗതവും മനോജ് ചാവശ്ശേരി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.