പോളിംഗ് മാമാങ്കം കഴിഞ്ഞു; ഇനി കൂട്ടി കുറയ്ക്കലുകള്‍

Thursday 5 November 2015 10:18 pm IST

തിരുവല്ല: പോളിംഗ് അവസാനിച്ചതോടെ ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് കാത്തിരിക്കുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും കൂട്ടികുറയ്ക്കലുകളുടെ തിരക്കിലാണ്. പോളിംഗ് ശതമാനത്തെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകളാണ് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ നടക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത്-നഗരസഭാ വാര്‍ഡുകളില്‍ കൃത്യമായും തലയെണ്ണിയുള്ള കണക്കെടുപ്പിലാണ് പ്രവര്‍ത്തകര്‍. ബൂത്തുതലത്തില്‍ ഓ രോ സ്ഥാനാര്‍ത്ഥികളും തങ്ങ ള്‍ക്ക് ലഭിച്ച വോട്ടുകളെക്കുറിച്ചുള്ള ഏകദേശ കണക്കെടുപ്പ് ഇന്നലെതന്നെ ഏതാണ്ട് പൂര്‍ത്തിയാക്കി. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അടുത്തടുപ്പിച്ചുള്ള ഫലവും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തത്വത്തില്‍ ഒരു അനൗദ്യോഗിക ഫലപ്രഖ്യാപനം ഇന്നലതന്നെ നടന്നുകഴിഞ്ഞു. തങ്ങളുടെ കണക്കുകൂട്ടലുകളി ലുള്ള ആശങ്ക അകറ്റുക മാത്രമാണ് ഇനിയുള്ളത.് ഗ്രാമപഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയത്തിലുപരി സ്ഥാനാര്‍ത്ഥികളുടെ കുടുംബ-സാമൂഹ്യ ബന്ധങ്ങളാണ് ഫലം നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ത്രിതല പഞ്ചായത്തുകളുടെ ഫലം കണക്കുകൂട്ടി എടുക്കുക ഏറെ പ്രയാസകരമാണ്. രാഷ്ട്രീയ സ്വാധീനം ഏറെ പ്രതിഫലിക്കുന്ന ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്ക് ഒരോവാര്‍ഡിലും പ്രത്യകം എടുക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം. വാര്‍ഡ് തലത്തില്‍ ഒരോസ്ഥാനാര്‍ത്ഥി ക്കും ലഭിക്കാവുന്ന വോട്ടുകളുടെ കണക്കെടുപ്പ് ഇന്ന് രാവിലെയോടെ ഏതാണ്ട് പൂര്‍ത്തിയാകും. ഉച്ചയോടെ ഡിവിഷനുകളുടെ അടിസ്ഥാനത്തില്‍ കണക്കുകള്‍ പരിശോധിക്കും. വൈകിട്ടത്തോടെ അനൗദ്യോഗിക ഫലപ്രഖ്യാപനവും ഉണ്ടാവും. ഈ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്ഥാനാര്‍ത്ഥികളുടെ പ്രകടനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.