ബീഹാര്‍: എന്‍ഡിഎക്ക് നേട്ടമെന്ന് പോള്‍ സര്‍വ്വേകള്‍

Thursday 5 November 2015 10:56 pm IST

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭയിലേക്കുള്ള അവസാന ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ വിവിധ ചാനലുകള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു. ചാണക്യ ബിജെപി നേതൃത്വത്തിലുള്ള എഡിഎ 155 മുതല്‍ 166 സീറ്റുകള്‍ വരെ നേടുമെന്നാണ് ചാണക്യയുടെ സര്‍വ്വേ. നിതീഷ് കുമാറിന്റെ ജനതാദളും (യു) കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും ചേര്‍ന്നുള്ള മഹാസഖ്യം 83 മുതല്‍ 92 വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചു മുതല്‍ എട്ടുവരെ സീറ്റുകളും നേടും. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നത് ചാണക്യയാണ്. ഇന്ത്യാ ടുഡെ എന്‍ഡിഎയ്ക്ക് 120 സീറ്റുകളും മഹാസഖ്യത്തിന് 111 സീറ്റുകളും മറ്റുള്ളവര്‍ക്ക് ആറു സീറ്റുകളും ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡെ സിസെറോ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ന്യൂസ് എക്‌സ് ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് 130 മുതല്‍ 140 സീറ്റുകള്‍ വരെയുംമഹാസഖ്യത്തിന് 90 മുതല്‍ നൂറു സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ക്ക് പതിമൂന്നു മുതല്‍ 23 വരെയും സീറ്റുകളാണ് നല്‍കുന്നത്. ന്യൂസ് നേഷന്‍ ന്യൂസ് നേഷന്റെ സര്‍വ്വേയില്‍ എന്‍ഡിഎയ്ക്ക് 119 സീറ്റും മഹാസഖ്യത്തിന് 124 സീറ്റുമാണ് നല്‍കുന്നത്. ടൈംസ് നൗ എന്‍ഡിഎയ്ക്ക് 111 സീറ്റുകളും മഹാസഖ്യത്തിന് 122 സീറ്റുകളും മറ്റുള്ളവര്‍ക്ക് പത്തു സീറ്റുകളും ലഭിക്കുമെന്നാണ് ടൈസ് നൗവും സീ വോട്ടറും ചേര്‍ന്ന് നടത്തിയ പോള്‍ സര്‍വ്വേയില്‍ പറയുന്നത്. മഹാസഖ്യം 42 ശതമാനം വോട്ടും എന്‍ഡിഎ 41 ശതമാനം വോട്ടും നേടും. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഈ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് 91 സീറ്റു ലഭിക്കും. നിതീഷിന് 67 സീറ്റും ലാലുവിന് 47 സീറ്റും ലഭിക്കും. എന്‍ഡിഎയിലുള്ള മാഞ്ചിയുടെ പാര്‍ട്ടിക്ക് ഒന്‍പതു സീറ്റും പാസ്വാന്റെ പാര്‍ട്ടിക്ക് ഏഴു സീറ്റുകളും ഉപേന്ദ്രകുശാവയുടെ ആര്‍എല്‍എസ്പിക്ക് നാലു സീറ്റുമാണ് ഇവര്‍ പ്രവചിക്കുന്നത്. നീല്‍സണ്‍ എബിപി നീല്‍സണ്‍ മഹാസഖ്യത്തിന് 130 സീറ്റുകളും എന്‍ഡിഎയ്ക്ക് 108 സീറ്റുകളും മറ്റുള്ളവര്‍ക്ക് അഞ്ചു സീറ്റുകളുമാണ് പ്രവചിക്കുന്നത്. മൊത്തം 243 സീറ്റുകളാണ് ഉള്ളത്. അഞ്ചു ഘട്ട തെരഞ്ഞെടുപ്പില്‍ കടുത്ത മല്‍സരമാണ് നടന്നിരിക്കുന്നതെന്നാണ് സര്‍വ്വേകളെല്ലാം ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ അവസാന ഘട്ടത്തില്‍ 59 ശതമാനം പോളിംഗാണ് നടന്നത്. 57 മണ്ഡലങ്ങളിലേക്കായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.