ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം

Friday 6 November 2015 10:40 am IST

ശ്രീനഗര്‍: ജുമ്മു കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ പതിമൂന്നു ജവാന്മാര്‍ക്ക് പരിക്കേറ്റു. ജവാന്മാര്‍ ക്യാമ്പ് ചെയ്യുന്ന ഖയാമിലെ ഹോട്ടല്‍ ഇക്വാനിന് നേരെ വ്യാഴാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. ക്യാമ്പിനു നേരെ ഒരു അജ്ഞാതന്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പരിക്കേറ്റ  ജവാന്‍മാരെ  ശ്രീനഗറിലെ എസ്.എം.എച്ച്.എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം മുജാഹിദീന്‍ ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്.ഹിസ്ബുള്‍ മുജാഹിദീന്റെ വക്താവ് ബുര്‍ഹാന്‍ ഉദ്  ദിനാണ് തങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരണം നടത്തിയത്. ശനിയാഴ്ച ഒരു പൊതു റാലിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ശ്രീനഗറില്‍ എത്താനിരിക്കെയാണ് ആക്രമണം.ആക്രമണത്തെ തുടര്‍ന്ന് ശ്രീനഗറിലും പ്രാന്തപ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.