തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം എന്ത് തന്നെയാണെങ്കിലും എസ്.എന്‍.ഡി.പിയുമായുള്ള ബന്ധം തുടരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. നിയമസഭ തെരഞ്ഞെടുപ്പില്‍ മറ്റ് സാമുദായിക സംഘടനകളുടെ സഹകരണവും തേടും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും എസ്എന്‍ഡിപി പിന്തുണയോടെയാണ് ബിജെപി മല്‍സരിക്കുന്നത്. എസ്.എന്‍.ഡി.പി ബാന്ധവം സംബന്ധിച്ച് പുനര്‍വിചിന്തനമില്ല. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഈ മാസം 12, 13 തീയതികളില്‍ നേതൃയോഗം ചേരുമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ബിജെപിയ്ക്ക് അനുകൂലമായിരിക്കു.ം മോദി സര്‍ക്കാരിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും പ്രവര്‍ത്തനങ്ങളിലും പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപിയുടെ മല്‍സരം. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ടു ശതമാനത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: