ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 17 മരണം

Friday 6 November 2015 2:37 pm IST

റിയോ ഡി ജനീറോ : ഖനിയിലെ മലിനജലം തടഞ്ഞുനിര്‍ത്താന്‍ നിര്‍മിച്ച അണക്കെട്ട് തകര്‍ന്ന് ബ്രസീലില്‍ പതിനേഴു മരണം. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു. ദുരന്തത്തില്‍ ഏതാണ്ട് അഞ്ഞൂറോളം പേര്‍ ഭവന രഹിതരായതായാണ് റിപ്പോര്‍ട്ട്. പുരാതന നഗരമായ മരിയാനയിലാണ് സംഭവം. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ചെമണ്ണ് കലര്‍ന്ന വെള്ളം കുത്തിയൊഴുകുകയായിരുന്നു. ഏഴ് കിലോമീറ്റര്‍ അകലെയുള്ള ബെന്‍റോ റോഡ്രിഗസ് പട്ടണം ഏതാണ്ട് പൂര്‍ണമായി ചളിയില്‍ മുങ്ങിപ്പോയിരുന്നു. രാസവസ്തുക്കളും വിഷാംശമുള്ള വസ്തുക്കളും അടങ്ങുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് കാര്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.