ഓടുന്ന ബസില്‍ പത്തൊന്‍പതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

Friday 6 November 2015 4:00 pm IST

ബംഗളൂരു: ബംഗളൂരുവില്‍ ഓടുന്ന ബസില്‍ പത്തൊന്‍പതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തില്‍ മിനി ബസ് െ്രെഡവര്‍ രവി(26)യെയും ക്ലീനര്‍ മഞ്ജുനാഥി(23)നെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. െ്രെഡവറാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് ക്ലീനര്‍ ആയിരുന്നു ബസ് ഓടിച്ചത്. കൃത്യത്തിന് ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.