രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Tuesday 13 December 2011 4:27 pm IST

മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 53.17 ആയി. എക്കാലത്തെയും കുറഞ്ഞ നിരക്കാണിത്‌.ഡോളറിന്‌ 52.84 രൂപ എന്ന നിരക്കിലാണ്‌ ഇന്നലെ വിദേശനാണ്യ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിച്ചത്‌. വ്യാവസായിക വളര്‍ച്ച കുറഞ്ഞെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓ‍ഹരി വിപണിയില്‍നിന്ന്‌ പണം (ഡോളര്‍) പിന്‍വലിച്ചതാണ്‌ ഡോളറിന്‌ ഡിമാന്‍ഡ്‌ ഉയരാനും രൂപയുടെ വന്‍ തകര്‍ച്ചയ്ക്കും വഴിയൊരുക്കിയത്‌. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി ഉയരുന്നതാണ്‌ രൂപയുടെ മൂല്യശോഷണത്തിന്‌ ഒരു കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.