സഹോദയ ജില്ലാ കലോത്സവം 9 മുതല്‍ കളര്‍കോട് ചിന്മയ സ്‌കൂളില്‍

Friday 6 November 2015 9:05 pm IST

ആലപ്പുഴ: സഹോദയയുടെ കീഴിലുള്ള സിബിഎസ്ഇ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒന്‍പതാമത് ജില്ലാ കലോത്സവം 'കലോത്സവ്2015' 9 മുതല്‍ 12 വരെ കളര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടക്കും. 9ന് രാവിലെ 9ന് കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. ചിന്മയ മിഷന്‍ കേരള റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സഹോദയ പ്രസിഡന്റ് രാജന്‍ ജോസഫ് അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയില്‍ പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ജില്ലയില്‍ പ്രഥമസ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ വിഷയങ്ങളില്‍ ഉന്നതവിജയം കൈവരിച്ചവര്‍ക്കുമുള്ള സമ്മാനദാനം ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ നിര്‍വ്വഹിക്കും. ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ. എസ്. ലാലി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തും. ചിന്മയ വിദ്യാലയ പ്രസിഡന്റ് ബി. ഗിരിരാജന്‍, സഹോദയ വൈസ് പ്രസിഡന്റ് ഇന്ദു ദത്ത്, സി.വി. ഐസക്, വി.സി. കുര്യന്‍, ഡോ. സുരേഷ്‌കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ചിന്മയ വിദ്യാലയ മാനേജര്‍ പി. വെങ്കിട്ടരാമ അയ്യര്‍ സ്വാഗതവും സഹോദയ സെക്രട്ടറി ജൂബി പോള്‍ നന്ദിയും പറയും. സഹോദയയുടെ കീഴിലുള്ള 55 സ്‌കൂളുകളില്‍ നിന്നായി 3,200ലധികം വിദ്യാര്‍ത്ഥികള്‍ ഈ കലാമേളയില്‍ പങ്കെടുക്കും. ആകെ 141 ഇനങ്ങളുള്ള മത്സരങ്ങളിലെ രചനാ മത്സരങ്ങള്‍, കവിതാപാരായണം തുടങ്ങിയ ഉള്‍പ്പെട്ട 69 ഇനങ്ങള്‍ നേരത്തെ പൂര്‍ത്തിയായി. 72 സ്റ്റേജ്ഇനങ്ങളാണ് ആറു സ്റ്റേജുകളിലായി നടക്കുന്നത്. 12ന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എഡിജിപി കെ. പത്മകുമാര്‍ സമ്മാനദാനം നടത്തും. ആലപ്പുഴ സഹോദയ പ്രസിഡന്റ് രാജന്‍ ജോസഫ്, വൈസ് പ്രസിഡന്റ് ഇന്ദു ദത്ത്, സെക്രട്ടറി ജൂബി പോള്‍, സൂസന്‍ തോമസ്, ഡയാന ജേക്കബ്, കലോത്സവ കമ്മറ്റി കണ്‍വീനര്‍, ഡോ. എസ്. ലാലി, ചിന്മയ വിദ്യാലയ മാനേജര്‍ പി. വെങ്കിട്ടരാമ അയ്യര്‍, എന്‍. സോമശേഖര പണിക്കര്‍, എം.കെ. ഭാസ്‌കര പണിക്കര്‍, എം.ആര്‍. മാധവന്‍ നായര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.