കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ല കളക്ടര്‍ യു.വി.ജോസ് അറിയിച്ചു. 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭകളില്‍ അതത് ഇലക്ടറല്‍ ഓഫീസര്‍മാരുമാണ് സജ്ജീകരിക്കുക. വോട്ടെണ്ണല്‍ പുരോഗതി യഥാസമയം മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന് ട്രന്‍ഡ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ജില്ലാ പഞ്ചായത്തിലെ പോസ്റ്റല്‍ വോട്ട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എണ്ണും. ഓരോ തലത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് തലത്തിലെ വരണാധികാരികള്‍ മാത്രമാണ് എണ്ണുക. ഒരു ഗ്രാമ പഞ്ചായത്തിന്റെ കൗണ്ടിങ്ങ് ഹാളില്‍ എത്ര വോട്ടെണ്ണല്‍ മേശകള്‍ സജ്ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാര്‍ഡുകളിലെ കണ്ട്രോള് യൂണിറ്റുകള്‍ ആയിരിക്കും ആദ്യം സ്ട്രോംഗ് റൂമില്‍ ഏറ്റുവാങ്ങി വോട്ട് എണ്ണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: