കുമരകം മുള്‍മുനയില്‍

Friday 6 November 2015 9:52 pm IST

കുമരകം: രാഷ്ട്രീയ പാര്‍ട്ടികളെ മുള്‍മുനയില്‍ നിര്‍ത്തി കുമരകം. ഇന്ന് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതുവരെ ഇതു തുടരും. കവലകളിലും ചായക്കടകളിലും വിഷയം തെരഞ്ഞെടുപ്പ് ഫലംതന്നെ. കുമരകത്തെ സംബന്ധിച്ചിടത്തോളം സിപിഎം നയിക്കുന്ന എല്‍ഡിഎഫ് പ്രതിസന്ധിയിലാണ്. മുപ്പത്തിയേഴു വര്‍ഷമായി തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കി ഭരണം നിര്‍വ്വഹിച്ചുവന്ന കുമരകം പഞ്ചായത്ത് കൈവിട്ടുപോകുമോയെന്ന ഭയമാണ് എല്‍ഡിഎഫിന്. യുഡിഎഫ് പരാജയപ്പെട്ടാലുള്ള അവസ്ഥയാണ് അവരെ അങ്കലാപ്പിലാക്കുന്നത്. എല്‍ഡിഎഫിന്റെ നാളിതുവരെയുള്ള ഭരണപരാജയവും അഴിമതിയുമാണ് യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷയേകുന്നത്. ബിജെപി-സമത്വമുന്നണികള്‍ക്കാണ് കുമരകത്ത് ഏറെ പ്രതീക്ഷ. എല്‍ഡിഎഫിന്റെ ഭരണപരാജയവും യുഡിഎഫിന്റെ പ്രതീകരണശേഷിയില്ലായ്മയും ബിജെപിക്കും സമത്വമുന്നണിക്കും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. കുമരകത്ത് ഭരണമാറ്റം കൊതിക്കുന്ന നിഷ്പക്ഷമതികലും ഈ രീതിയില്‍ ചിന്തിക്കുന്നു. ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രമെ അവശേഷിക്കുന്നുള്ളുവെങ്കിലും രാഷ്ട്രീയ ക്യാമ്പിലെ പ്രവര്‍ത്തകര്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.