മാണിയെ പുറത്താക്കണം: കേരളാ കോണ്‍ഗ്രസ് (എസ്)

Friday 6 November 2015 9:54 pm IST

കോട്ടയം: കെ.എം.മാണിയെ കൈക്കുലി കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാതെ ഇനിയെങ്കിലും മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറകണമെന്ന് കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) വക്താവ് മലേത്ത് പ്രതാപചന്ദ്രന്‍ ആവശ്യപ്പെട്ടു. ബാര്‍ക്കോഴ കേസില്‍ കോടതി വിധിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കാവെ ഹൈക്കോടതി നടത്തിയ നീരിക്ഷണങ്ങള്‍ സര്‍ക്കാരിന് ഏറ്റ കനത്ത പ്രഹരമാണ്. മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും കെ.എം.മാണിയെ രക്ഷിക്കാന്‍ നടത്തിയ ഇടപെടലുകളാണ് ഇന്ന് വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ തന്നെ അപകീര്‍ത്തിപ്പെടുത്തിയത്. കെ.എം.മാണി ഇനിയും കേരളത്തില്‍ മന്ത്രിയായി തുടരുന്നത് ജനങ്ങള്‍ക്കാകെ അപമാനകരമാണെന്നും മാലേത്ത് പ്രതാപചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.