കൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോര്പ്പറേഷന് വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍.
രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന കൗണ്ടിങ്ങ് ജോലികള്‍ക്കായി വൈഫൈ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം ലഭിക്കുന്നതിനായി ബിഗ് സ്ക്രീന്‍ സൗകര്യവും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.
ജില്ലയില്‍ തന്നെ ഏറ്റവും അധികം വോട്ടര്‍മാരും ബൂത്തുകളും ഉള്ളത് കോര്പ്പറേഷന് പരിധിയിലാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ജോലികള്‍ നാല് മാസം മുന്‍പേ ആരംഭിച്ചിരുന്നു. സ്പെഷ്യല്‍ ഇലക്ഷന് വിഭാഗത്തിന് രൂപം നല്കി കോര്‍പ്പറേഷനിലെയും സോണല്‍ ഓഫീസുകളിലേയും മുഴുവന്‍ ഉദ്യോഗസ്ഥരേയും തെരഞ്ഞെടുപ്പിനായി വിന്യസിച്ചിരുന്നു. മൂന്ന് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് കൗണ്ടിംഗ് നടക്കുക. ബിഎസ്എന്‍എല്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, കെല്‍ട്രോണ്‍ എന്നിവരുടെ സഹകരണത്തോടെ തിരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ രൂപം നല്കിയ ട്രെന്റ് എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് തത്സമയം വിവരങ്ങള്‍ ലഭ്യമാക്കുക. വോട്ടെണ്ണല്‍ സമയത്ത് ഓരോ സ്ഥാനാര്‍ത്ഥിക്കും പോളിംഗ് ഏജന്റിനും മറ്റൊരു പ്രവര്ത്തകനുമോടൊപ്പം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാവുന്നതാണ്.
അങ്കമാലി ബ്ലോക്ക് ഡിവിഷനില്‍ പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കാലടി, കാഞ്ഞൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കറുകുറ്റി, തുറവൂര്‍, മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളുടെയും അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ വരുന്ന 16 ഡിവിഷനുകളിലേയും വോട്ടെണ്ണിലിനുള്ള ഒരുക്കങ്ങള്‍ കാലടി ശ്രീശങ്കര കോളേജ് ഓഡിറ്റോറിയത്തില്‍ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: