പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാള്‍ ആഘോഷത്തിനായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട 9ന് വൈകിട്ട് 5.30ന് തുറക്കും. 10ന് ആട്ടത്തിരുനാള്‍ വിശേഷ പൂജകള്പൂര്ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
അന്ന് രാവിലെ പതിവ് പൂജകള്‍ക്ക് പുറമേ പടിപൂജയും ഉദയാസ്തമനപൂജയും നടക്കും. കുടാതെ നെയ്യഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവയും നടത്താവുന്നതാണ്. രാത്രി 10ന് തിരുനട അടച്ചാല്‍ മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി 16 ന് വൈകിട്ട് 5.30ന് തിരുനട വീണ്ടും തുറക്കും.
സന്നിധാനത്തെ സ്വീവേജ് ട്രിറ്റ്മെന്റ് പ്ലാന്റിന്റെ സമര്‍പ്പണം 10ന് രാവിലെ 10ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കും. ശരംകുത്തിയിലെ ക്യൂകോംപ്ലക്സുകളുടേയും പമ്പയിലെ റെസ്റ്റോറന്റ് ബ്ലോക്കിന്റേയും നിലയ്ക്കലിലെ റോഡുകളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: