തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2014-ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൊഫ. പി.കെ. രവീന്ദ്രന്, ഡോ. അനില്‍കുമാര്‍ വടവാതൂര്‍, എന്‍.ജെ.കെ. നായര്‍, ഡോ.ജീവന് ജോബ് തോമസ്സ്, പി.എം.സിദ്ധാര്ത്ഥന് എന്നിവര്‍ക്കാണ് പുരസ്ക്കാരം.
മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവല്‍ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. ബാല ശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, പ്രശസ്ത ശാസ്ത്രപത്രപ്രവര്ത്തനം, ശാസ്ത്ര പുരസ്കാരത്തിന്റെ മലയാള വിവര്‍ത്തനം എന്നീ അഞ്ച് വിഭാഗങ്ങളിലാണ് അവാര്‍ഡ്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് അറിയിച്ചു.
കുട്ടികള്‍ക്കുള്ള മികച്ച ശാസ്ത്ര പുസ്തകത്തിനുള്ള പുരസ്കാരത്തിന് പ്രൊഫ. പി.കെ. രവീന്ദ്രന് അര്‍ഹനായി. ‘നമ്മുടെ ഭക്ഷണം നമ്മുടെ വളപ്പില്‍’ എന്ന കൃതിയാണ് രവീന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരം ഡോ.അനില്‍കുമാര്‍ വടവാതൂരിനാണ്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ പബഌക് റിലേഷന്‍സ് ആന്റ് പബഌക്കേഷന്സിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന അനില്‍ കുമാറിന്റെ ‘മൈനാകവും കൂട്ടുകാരും’ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.
ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ളപുരസ്കാരത്തിന് എന്‍. ജെ. കെ. നായര്‍ അര്‍ഹനായി. ‘നദീവിജ്ഞാനീയം’ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്. ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ഡോ. ജീവന് ജോബ് തോമസ്സ്, പി.എം. സിദ്ധാര്ത്ഥന് എന്നിവര്‍ പങ്കിട്ടു.
വിവിധ ശാസ്ത്ര സംബന്ധിയായ ലേഖനങ്ങള്‍ക്കാണ് പി.എം. സിദ്ധാര്ത്ഥന് അവാര്‍ഡിന് അര്‍ഹനായത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞനായിരുന്ന സിദ്ധാര്ത്ഥന് നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാ
വാണ്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി ശാസ്ത്ര പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം എന്ന വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ പുസ്തകങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: