തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇരുമുന്നണികള്‍ക്കും ഒരുപോലെ വെല്ലുവിളിയായി ബിജെപി പലയിടത്തും തകര്‍പ്പന്‍ മത്സരമാണ് കാഴ്ചവെയ്ക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപി മുന്നേറുകയാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പല സിറ്റിങ് സീറ്റുകളും ബിജെപി സ്വന്തമാക്കി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഇടതുമുന്നണി ലീഡ് ചെയ്യുന്നുണ്ടെങ്കിലും ബിജെപി ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചെങ്ങന്നൂര്‍ നഗരസഭയില്‍ മൂന്ന് സീറ്റുകളില്‍ ബിജെപി വിജയിച്ചു. ചങ്ങനാശേരി പെരുന്ന വാര്‍ഡില്‍ ബിജെപിയാണ് വിജയം നേടിയത്.
തലശേരി നഗരസഭയില്‍ അഞ്ച് സീറ്റുകള്‍ നേടി ബിജെപി നില മെച്ചപ്പെടുത്തി. നേരത്തെ രണ്ടു സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നു. ആലപ്പുഴയിലും മാവേലിക്കരയിലും ബിജെപി അക്കൗണ്ട് തുറന്നു. ആലപ്പുഴ കൊറ്റംകുളങ്ങര വാര്‍ഡില്‍ ബിജെപി ജയിച്ചു. മാവേലിക്കരയിലെ ഫലമറിഞ്ഞ ആറു വാര്‍ഡില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു. കായംകുളത്ത് ഒരു വാര്‍ഡില്‍ ബിജെപി വിജയിച്ചു.
തൃശൂര്‍ കോര്‍പ്പറേഷനിലും ബിജെപി അക്കൗണ്ട് തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: