കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് കേവലഭൂരിപക്ഷം

Saturday 7 November 2015 10:55 am IST

കൊച്ചി കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന് 39 സീറ്റുകളാണ് കൊച്ചിയില്‍ ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചത് 18 സീറ്റുകളാണ്. ബിജെപി രണ്ട് സീറ്റുകളും നേടി. ആറ് യുഡിഎഫ് റിബലുകളാണ് കൊച്ചിയില്‍ വിജയിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ ഇകെ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. കൊച്ചിയിലെ 61ആം ഡിവിഷനായ രവിപുരത്ത് നിന്നാണ് ഉഷ പ്രവീണ്‍ മത്സരിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി വിജയിച്ചത് മൂന്ന് സീറ്റുകളിലാണ്. കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എഐസിസി അംഗവുമായ ദീപ്തി മേരി വര്‍ഗീസും ലിനോ ജേക്കബും പരാജയപ്പെട്ടു. ലിനോ ജേക്കബിന്റെ സഹോദരഭാര്യ ഗ്രേസി ജയിച്ചവരുടെ പട്ടികയില്‍പ്പെടുന്നു. മുന്‍ പ്രതിപക്ഷനേതാവ് കെജെ ജേക്കബും കൊച്ചിയില്‍ പരാജയപ്പെട്ടു. കൊച്ചിയില്‍ ആറ് യുഡിഎഫ് റിബലുകള്‍ വിജയിച്ചു. അതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷനും യുഡിഎഫ് സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.