കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എ.എം.ആര്.ഐ ആശുപത്രിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു. ആശുപത്രി സീനിയര്‍ വൈസ് പ്രസിഡന്റ് സത്യബ്രത ഉപാദ്ധ്യായ, സീനിയര്‍ ജനറല്‍ മാനേജര്‍ സഞ്ജീവ് ബാല്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ ഏഴു ബോര്‍ഡ് അംഗങ്ങളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഡിസംബര്‍ 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: