തെരഞ്ഞെടുപ്പിനെ ബാര്‍ കോഴ ബാധിച്ചിട്ടില്ലെന്ന് മാണി

Saturday 8 April 2017 11:01 pm IST

കോട്ടയം: ബാര്‍ കോഴ വിവാദം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി കെ എം മാണി. പാലാ നഗരസഭയില്‍ യുഡിഎഫ് നേടിയ വലിയ വിജയത്തില്‍ കെഎം മാണി ആഹ്ലാദം അറിയിച്ചു. പ്രവര്‍ത്തകരുമായി വിജയാഘോഷം പങ്കുവെച്ച മാണി, ബാര്‍ക്കോഴ ബാധിച്ചെങ്കില്‍ അത് പ്രകടമാകേണ്ടത് പാലയിലായിരുന്നു എന്ന് പരിഹാസരൂപേണ പറഞ്ഞു. എന്നാല്‍ പാലയില്‍ മികച്ച വിജയം നേടിയതായും ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കെഎം മാണി പറഞ്ഞു. യുഡിഎഫ് ഭരിച്ചിരുന്ന പാലായില്‍ മുന്നണി തന്നെ ഭരണം തിരിച്ചു പിടിച്ചു. ആകെയുള്ള 21 സീറ്റുകളില്‍ 16 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. രണ്ട് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് കിട്ടിയത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ 13 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റും ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.