കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ആര് ഭരണത്തിലെത്തുമെന്നറിയാന് ഇനി മണിക്കൂറുകള്‍ മാത്രം. അഞ്ചുനാളത്തെ കാത്തിരിപ്പിനും കണക്കുകൂട്ടലിനുമാണ് ഇതോടെ അവസാനമാകുന്നത്. ജില്ലയിലെ 20 കേന്ദ്രങ്ങളിലായാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. നിമിഷങ്ങള്‍ക്കകം തന്നെ ആദ്യഫലം പുറത്തുവരും. ഉച്ചയോടെ ഫലം പൂര്‍ണമായി പുറത്തുവരുമെന്നാണ് പ്രതീക്ഷ.
വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറി യിക്കാന്‍ ട്രെന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ബിഎസ്എന്‍എല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
എട്ട് മണിയ്ക്ക് മുമ്പ് ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, നിരീക്ഷകന്, റിട്ടേണിങ് ഓഫീസര്‍, അസി. റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ വോട്ടെണ്ണല്‍ ഏജന്റ്, സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷന് നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനം. റിട്ടേണിങ് ഓഫീസറുടെ ടേബിളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയ ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് എണ്ണുക.
കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടുകള്‍ കണ്ടംകുളം ജൂബിലിഹാളിലാണ് എണ്ണുക.
പയ്യോളി മുനിസിപ്പാലിറ്റിയിലേത് പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലും രാമനാട്ടുകര മുനിസിപ്പാലിറ്റിയിലേത് ഫാറൂഖ് കോളജിലും കൊടുവള്ളി മുനിസിപ്പാലിറ്റിയിലേത് കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും മുക്കം മുനിസിപ്പാലിറ്റിയിലേത് നീലേശ്വരം ഗവ. എച്ച്.എസ്.എസ്സിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലേത് ഫാറൂഖ് ട്രെയിനിംഗ് കോളജിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേത് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ബോയ്സിലും വടകര മുനിസിപ്പാലിറ്റിയിലേത് വടകര മുനിസിപ്പല്‍ ടൗണ്‍ഹാളിലുമാണ് എണ്ണുക.
വിവിധ ബ്ലോക്ക് പഞ്ചായത്തുകളും (ബ്രാക്കറ്റില്‍ ഗ്രാമപഞ്ചായത്തുകള്‍), വോട്ടെണ്ണല്‍ കേന്ദ്രങ്ങളും എന്ന ക്രമത്തില്‍: വടകര(അഴിയൂര്‍, ഒഞ്ചിയം, ചേറോട്, ഏറാമല)- ഗവ. കോളജ് മടപ്പള്ളി. തൂണേരി (ചെക്യാട്, എടച്ചേരി, പുറമേരി, തൂണേരി, വളയം, വാണിമേല്‍, നാദാപുരം)- കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പുറമേരി.കുന്നുമ്മല്‍ (കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റിയാടി, മരുതോങ്കര, വേളം, നരിപ്പറ്റ)- വട്ടോളി നാഷണല്‍ എച്ച്.എസ്.എസ്. തോടന്നൂര്‍ (ആയഞ്ചേരി, വില്യാപ്പള്ളി, മാണിയൂര്‍, തിരുവള്ളൂര്‍)- സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്,വടകര. മേലടി(തുറയൂര്‍, കീഴരിയൂര്‍, തിക്കോടി, മേപ്പയ്യൂര്‍)- ഗവ. വി.എച്ച്.എസ്.എസ്. പയ്യോളി, പി.ഒ. തിക്കോടി. പേരാമ്പ്ര (ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ)- സി.കെ.ജി. ഗവ. കോളജ്, പേരാമ്പ്ര. ബാലുശ്ശേരി (ബാലുശ്ശേരി, നടുവണ്ണൂര്‍, ഉള്ളിയേരി, കോട്ടൂര്‍, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട്)- ഗവ. എച്ച്.എസ്.എസ്, കോക്കല്ലൂര്‍. പന്തലായനി (അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ്)- ഗവ. മാപ്പിള എച്ച്.എസ്.എസ്, കൊയിലാണ്ടി. ചേളന്നൂര്‍ (കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, തലക്കടത്തൂര്‍)- ഗവ. പോളിടെക്നിക്, വെസ്റ്റ്ഹില്‍. കൊടുവള്ളി (തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂര്‍, കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ)-ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് ആന്റ് ഐ.ടി.സി. ബില്‍ഡിങ് കോംപ്ലക്സ്, വെള്ളിമാട്കുന്ന്. കുന്ദമംഗലം (കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ)- മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോഴിക്കോട്.
കോഴിക്കോട്(കടലുണ്ടി, ഒളവണ്ണ) – സാമൂതിരി എച്ച്.എസ്.എസ്. തളി, കോഴിക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: