ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ആരംഭിച്ചു

Saturday 7 November 2015 2:30 pm IST

കോഴിക്കോട്: ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും, സംസ്ഥാന വിദ്യാഭ്യാസ വകുപ്പും നേതൃത്വം നല്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ജില്ലാതല മത്സരങ്ങള്‍ മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആരംഭിച്ചു. 74 പ്രോജ്കടുകളിലായി 348 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 3 മാസം നടത്തിയ പരീക്ഷണ-നിരീക്ഷണ-സൂക്ഷ്മാന്വേഷണ പ്രവര്‍ത്തനങ്ങളാണ് പ്രൊജക്ട് രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടത്. കോഴിക്കോട് ഡി.ഇ.ഒ. ഗിരിജ അരീക്കാത്ത് ഉദ്ഘാടനം ചെയ്തു. എം.എ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍. സിജേഷ്, സംസ്ഥാന നിരീക്ഷകന്‍ പ്രൊഫ. (ഡോ.) ത്രിവിക്രമന്‍ കെ.പി, കെ.കെ. സുകുമാരന്‍, സി.എച്ച്. സജീവ്കുമാര്‍, കെ. മനുരാജ്, കെ.പി. ജഗന്നാഥന്‍, കെ.കെ. സഹീര്‍ എന്നിവര്‍ നേതൃത്വം നല്കി. ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, ഡോ. ടി.കെ. ദീപ, മോഹനന്‍ മണലില്‍, ഡോ. എ. രാജന്‍ നമ്പ്യാര്‍, പ്രൊഫ. ടി. ശോഭീന്ദ്രന്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഫോര്‍ പ്ലാന്റ് സയന്‍സിലെ റിസര്‍ച്ച് ഫെല്ലോ മുഫീദ്. ബി. എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.