പാറ്റ്ന: ബീഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എന്‍ഡിടിവി എകസിറ്റ്പോള് ഫലം. എന്‍ഡിഎക്ക് 120 മുതല്‍ 130 വരെ സീറ്റുകള്‍ ലഭിക്കും. മഹാസഖ്യത്തിന് 105 മുതല്‍ 115 വരെ സീറ്റുകള്‍ ലഭിക്കും. മറ്റ് പാര്‍ട്ടികള്‍ അഞ്ച് സീറ്റ് നേടുമെന്നും എന്‍ഡിടിവിയുടെ എക്സിറ്റ്പോളില്‍ പറയുന്നു.
ബിഹാറില്‍ മഹാസഖ്യം മുന്‍തൂക്കം നേടുമെന്നാണ് ഇന്ത്യാ ടിവിയുടെ എക്സിറ്റ് പോള്‍ ഫലം. 112 മുതല്‍ 132 സീറ്റ് വരെ മഹാസഖ്യം നേടുമെന്നാണ് ഇന്ത്യാ ടി വി എക്സിറ്റ് പോള്‍ ഫലം പറയുന്നത്. ബിജെപി സഖ്യം 101 മുതല്‍ 121 വരെ സീറ്റുകള്‍ നേടുമെന്നും ഇന്ത്യാ ടിവി എക്സിറ്റ് പോള്‍. ന്യൂസ് നാഷന് പുറത്ത് വിട്ട എക്സിറ്റ്പോള്‍ ഫലങ്ങളിലും മഹാസഖ്യത്തിനാണ് മുന്‍തൂക്കം.
മഹാസഖ്യം 120 മുതല്‍ 124 സീറ്റ് നേടുമെന്നും, എന്‍ഡിഎ 115 മുതല്‍ 119 സീറ്റുകള്‍ നേടുമെന്നും ന്യൂസ് നാഷന് എക്സിറ്റ്പോള്‍ ഫലത്തില്‍ പറയുന്നു. ആജ് തക്കിന്റെ എക്സിറ്റ്പോളില്‍ എന്‍ഡിഎയ്ക്ക് ആണ് മുന്‍തൂക്കം. മഹാസഖ്യം 117 സീറ്റ് നേടുമെന്നും, എന്‍ഡിഎ 120 സീറ്റുകള്‍ നേടുമെന്നും ആജ് തക്ക് എക്സിറ്റ്പോള്‍. ടൈംസ് നൗവിന്റെ സി വോട്ടറില്‍ മഹാസഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം. മഹാസഖ്യം 122ഉം, എന്‍ഡിഎ111ഉം, മറ്റുള്ളവര്‍ 10 സീറ്റ് നേടുമെന്നും ടൈംസ് നൗ എക്സിറ്റ്പോള്‍.
ന്യൂസ് എക്സും മഹാസഖ്യം മുന്നേറുമെന്ന് സൂചിപ്പിക്കുന്ന എക്സിറ്റ് പോള്‍ ഫലമാണ് പുറത്ത് വിട്ടിരിക്കുന്നത്. മഹാസഖ്യം 130മുതല്‍ 140 സീറ്റ് നേടുമെന്നും, എന്‍ഡിഎ90 മുതല്‍ 100 സീറ്റുകള്‍ നേടുമെന്നുമാണ് ന്യൂസ് എക്സ് എക്സിറ്റ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: